സൗരഭൗത്യവുമായി ഇന്ത്യ; ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്

0
121

ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. രാവിലെ 11.50ന് ആയിരിക്കും വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടിങ്കാറ്റിന്റെ ഫലകങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ക്രോമോസ്‌ഫെറിക്, കൊറോണല്‍ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണല്‍ മാസ് എജക്ഷനുകളുടെയും ഫ്‌ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എല്‍1 ലക്ഷ്യമിടുന്നു.

സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാകും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ കഴിയും. 378 കോടി രൂപയാണ് ആദിത്യ എല്‍1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.

ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. പിഎസ്എല്‍വി 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും. വിക്ഷഏപണത്തിന് ശേഷം ഭൂമിയില്‍ നിന്നും എല്‍1 പോയിന്റ് അഥവാ ലാഗ്രാഞ്ച് പോയിന്റില്‍ എത്തുന്നതിനായി 125 ദിവസമാണ് എത്തുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here