കൊച്ചി: ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം തരംഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതപ്രേമികള്‍ക്കായി ഓണപ്പാട്ട് എത്തിയത്.
ഉണരും ഓര്‍മ്മതന്‍ പൂക്കളം, ഉയരും പൂവിളി മേളനം എന്ന ഗാനം യേശുദാസും ശ്വേത മോഹനും കൂടിയാണ് ആലപിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് സാല്‍ഗിന്‍ കളപ്പുരയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ തൊടികളും പാടങ്ങളും പഴയ തറവാടും ഓണാഘോഷവുമെല്ലാം നിറയുന്ന പൊന്നോണത്താളം എന്ന വീഡിയോ ആല്‍ബം ശനിയാഴ്ചയാണ് യുട്യൂബില്‍ റിലീസായത്. അരലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയെടുക്കാന്‍ ഇതിനധികം ആല്‍ബത്തിന് സാധിച്ചിട്ടുണ്ട്. അനില്‍ രാധാകൃഷ്ണനാണ് ആല്‍ബത്തിന്റെ സംവിധായകന്‍. ശരത് ഘോഷ് ക്യാമറ.
യേശുദാസിന്റെ തരംഗിണിയില പാട്ടുകള്‍ മലയാളികള്‍ നെഞ്ചേറ്റിയതായിരുന്നു. 1982 മുതല്‍ 2003 വരെ എല്ലാ വര്‍ഷവും തംരംഗിണിയില്‍ നിന്നുള്ള ഓണപ്പാട്ടുകള്‍ മലയാളികളെ തേടിയെത്തിയിരുന്നു. സിനിമാഗാനങ്ങളേക്കാള്‍ ഹൃദ്യമായ ഓണപ്പാട്ടുകള്‍ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
1982ല്‍ ആഗസ്റ്റ് 25ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ തരംഗിണി സ്റ്റുഡിയോയില്‍ ആദ്യത്തെ ഓണപ്പാട്ടുകള്‍ പ്രകാശിപ്പിച്ചു. ഒഎന്‍വി കുറുപ്പ് രചിച്ച് ആലപ്പി രംഗനാഥ് സംഗീതം നല്‍കിയ 10 ഗാനങ്ങളും കേരള വാദ്യസംഗീതവും കാസറ്റിലുണ്ടായിരുന്നു. നാലുമണിപ്പൂവേ നാലുമണിപ്പൂവേ എന്ന ഹിറ്റ്ഗാനം ഈ ആല്‍ബത്തിലേതായിരുന്നു. 1983ല്‍ ശ്രീകുമാരന്‍ തമ്പി രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഉത്സവഗാനങ്ങള്‍ എന്ന പേരിലെത്തി. യേശുദാസ്, എസ് ജാനകി എന്നിവര്‍ ആലപിച്ച 10 ഗാനങ്ങളില്‍ ഉത്രാട പൂനിലാവേ വാ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. പിന്നീട് നിരവധി സൂപ്പര്‍ ഗാനങ്ങള്‍ സമ്മാനിക്കാന്‍ തംരംഗിണിക്ക് സാധിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല