തൃശ്ശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും പരിഗണിക്കുന്നത്.
അക്കാദമി അവാര്‍ഡുകള്‍: കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം,പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ / തൂലികാചിത്രങ്ങള്‍), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം.
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍:
സി.ബി.കുമാര്‍ അവാര്‍ഡ്, കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്
35 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍:
യുവകവിതാ അവാര്‍ഡ്, ഗീതാഹിരണ്യന്‍ അവാര്‍ഡ്
40 വയസ്സിന് താഴെയുളളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ്
ജി.എന്‍.പിള്ള അവാര്‍ഡ്
50 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
പ്രൊഫ.എം.അച്യുതന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കുന്നതല്ല. മുകളില്‍ പരാമര്‍ശിച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുുപ്രസാധകര്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കില്‍ പരിഗണിക്കുന്നതല്ല.
N.B: അവാര്‍ഡിനുളള പുസ്തകങ്ങളോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ കൂടി അയയ്‌ക്കേണ്ടതാണ്. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് അവാര്‍ഡിനാണെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
2022 – ലെ വിലാസിനി പുരസ്‌കാരം
2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണക്കുന്നത്.ഒരു നോവലിസ്റ്റിനെപ്പറ്റിയുളള സമഗ്രപഠനമോ, നോവല്‍ എന്ന വിഭാഗത്തിന്റെ മുഴുവനായ പഠനമോ, നോവലിന്റെ സിദ്ധാന്തത്തെക്കുറിച്ചുളള പഠനമോ ആയിരിക്കണം. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റിനെക്കുറിച്ചുളള ജീവചരിത്രങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ അവയുടെ സംഗ്രഹങ്ങളോ ഈ അവാര്‍ഡിന് പരിഗണിക്കുന്നതല്ല.
ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനക്കുള്ള പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി അറിയിക്കുന്നു.
മേല്‍പ്പറഞ്ഞ 3 വര്‍ഷങ്ങളിലെ കൃതികളുടെ 3 പകര്‍പ്പുകള്‍ വീതം 2023 ഒക്ടോബര്‍ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ അയച്ചുതരാവുന്നതാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല