തിരുവനന്തപുരം: റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ തിരുവനന്തപുരം റസിഡന്റ്സ് അപ്പക്‌സ് കൗണ്‍സില്‍(ട്രാക്) മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍.ജയപ്രസാദ്,
മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.വി.രാജേഷ്, ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.വി.പ്രദീപ്, മാധ്യമം ചീഫ് സബ് എഡിറ്റര്‍ ജോണ്‍ പി.തോമസ്, വാവ സുരേഷ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
20-ന് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന സംഘടനയുടെ 23-ാം വാര്‍ഷികച്ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല