കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡിറ്റിപി ചെയ്ത മൂന്നു കോപ്പിയോടൊപ്പം ഫോട്ടോയും ബയോഡേറ്റായും ‘ഈ രചന പ്രസിദ്ധീകരിച്ചതല്ല’ എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ചേര്‍ത്ത് 2023 ഒക്ടോബര്‍ 31-നു മുമ്പു ലഭിക്കത്തക്കവിധം എഡിറ്റര്‍, പരസ്പരം മാസിക, മര്യാത്തുരുത്തു പി.ഒ, കോട്ടയം 686017 എന്ന വിലാസത്തില്‍ അയക്കുക. രചയിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം പേപ്പറില്‍ രേഖപ്പെടുത്തുക. പ്രായപരിധിയില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളായവര്‍ (സ്‌കൂള്‍/കോളേജ് ) സ്ഥാപനത്തിന്റെ പേരും പഠന ക്ലാസ്സും രേഖപ്പെടുത്തുക. 1001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 2024 ജനുവരിയില്‍ കോട്ടയത്തു ചേരുന്ന മാസികയുടെ 20-ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കും. മികച്ച രചനകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനകള്‍ കൊറിയന്‍ സര്‍വ്വീസ് മുഖേന അയയ്ക്കാതിരിക്കുക. ഒരാള്‍ക്ക് രണ്ടിനങ്ങളിലും മത്സരിക്കാവുന്നതാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ രചനകള്‍ അയയ്ക്കുവാന്‍ പാടില്ല. ഒരിക്കല്‍ പുരസ്‌കാരം നേടിയവര്‍ അതേ ഇനത്തില്‍ മത്സരിക്കുവാനും പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495188832.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല