ഓണാഘോഷങ്ങളുടെ ഭാഗമായി ടൂറിസംവകുപ്പ് അത്തപ്പൂക്കളം-തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു

0
116

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി ടൂറിസംവകുപ്പ് അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും സംഘടിപ്പിക്കുന്നു. 27നാണ് തിരുവാതിര മത്സരം. ആദ്യ മൂന്നു വിജയികള്‍ക്ക് 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപവീതം നല്‍കും. കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍/ കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.

28നാണ് അത്തപ്പൂക്കള മത്സരം. ആദ്യത്തെ മൂന്നു വിജയികള്‍ക്ക് 20,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. മികച്ച ടീമുകള്‍ക്ക് പ്രോത്സാഹനമായി 2,000 രൂപ വീതം നല്‍കും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതേ രീതിയില്‍ 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതവും നല്‍കും. 23നു മുമ്പ് മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഓഫിസില്‍ നേരിട്ടോ, ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: 99947300422, 9847858089


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here