കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം എ കെ നാരായണന്

0
158

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ ക്ലബ് നല്‍കുന്ന കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ നാരായണന്. ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. സി ബാലന്‍, പ്രൊഫ. കെ പി ജയരാജന്‍, ഡോ. എ അശോകന്‍ എന്നിവരടങ്ങിയ പുരസ്‌കാരസമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അസംഘടിതമായ ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് എ കെ നാരായണന്‍.

സിപിഐ എം ജില്ലാസെക്രട്ടറി, സംസ്ഥാന സമിതി അംഗം, ബീഡി തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ്, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 18 മാസക്കാലം മിസ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഭാര്യ ഇന്ദിര, മക്കള്‍: ലൈല, അനിത, ആശ, സീമ.

തിരുവോണ നാളില്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പുരസ്‌കാരം സമ്മാനിക്കും. കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി ബാലന്‍, സംഘാടക സമിതി ഭാരവാഹികളായ കെ സബീഷ്, എം സുനില്‍, എം വി രാഘവന്‍, പി വി ബാലകൃഷ്ണന്‍, ചെറക്കോട് കുഞ്ഞിക്കണ്ണന്‍,എം വി ദിലീപ്, പി വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here