മുംബൈ: പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ്(58) അന്തരിച്ചു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയിലാണു നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. നിരവധി ഹിന്ദി, മറാഠി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമാസ് (1987) എന്ന ടെലിവിഷന്‍ ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് കലാസംവിധായകനായാണു കരിയര്‍ തുടങ്ങിയത്.
ഹം ദില്‍ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. ലഗാന്‍, ദേവദാസ്, സ്വദേശ്, ജോധാ അക്ബര്‍, പ്രേം രതന്‍ ധാന്‍ പയോ എന്നിവയാണു ശ്രദ്ധനേടിയ ബോളിവുഡ് ചിത്രങ്ങള്‍. മികച്ച കലാസംവിധാനത്തിനു നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും മൂന്നു ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1965 ജനുവരി 25നു മഹാരാഷ്ട്രയിലെ ദാപോലിലാണു ജനനം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല