ഭാരത് ഭവൻ വിവർത്തനരത്ന പുരസ്‌കാരത്തിനും സമഗ്രസംഭാവനയ്ക്കുള്ള വിവർത്തനരത്ന സമഗ്ര സംഭാവനാപുരസ്‌കാരത്തിനും എൻട്രികൾ ക്ഷണിച്ചു

0
139

2022 ല്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്‌ന പുരസ്‌കാരത്തിനും സമഗ്രസംഭാവനയ്ക്കുള്ള വിവര്‍ത്തനരത്‌ന സമഗ്ര സംഭാവനാപുരസ്‌കാരത്തിനും എന്‍ട്രികള്‍ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നല്‍കി വരുന്ന വിവര്‍ത്തനരത്‌ന പുരസ്‌കാരത്തിന് 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച നോവല്‍, നാടകം, ലേഖനം, കവിത/കഥാ സമാഹാരം എന്നീ ശാഖകളില്‍ ഉള്‍പ്പെട്ട, ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തന കൃതികളാണ് പരിഗണിക്കുന്നത്. 25,001.00 രൂപയും (ഇരുപത്തി അയ്യായിരത്തി ഒന്ന് രൂപ) പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഭാരത് ഭവന്‍ വിവര്‍ത്തന രത്ന പുരസ്‌കാരം. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ രചിക്ക പ്പെട്ടിട്ടുള്ള ബൃഹത്തായ സാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് നിരന്തരം വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാളഭാഷയേയും സാഹിത്യത്തേയും സമ്പന്ന മാക്കിയ വിവര്‍ത്തകരെയാണ് വിവര്‍ത്തനരത്‌ന സമഗ്രസംഭാവനാ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 30,001 രൂപയും (മുപ്പത്തിനായിരത്തി ഒന്ന് രൂപയും)പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഭാരത് ഭവന്‍ വിവര്‍ത്തനരത്‌ന സമഗ്ര സംഭാവനാ പുരസ്‌കാരം. അപേക്ഷകളും നോമിനേഷനുകളും 2023 ആഗസ്റ്റ് 25 നകം മെമ്പര്‍ സെക്രട്ടറി, ഭാരത് ഭവന്‍, തൃപ്തി ബംഗ്ലാവ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ കൃതികളുടെ മൂന്ന് കോപ്പികളും ബയോഡാറ്റയും സഹിതം സമര്‍പ്പിക്കേണ്ടതാണ്. വിവര്‍ത്തനരത്‌ന സമഗ്രസംഭാവനാ പുരസ്‌കാരത്തിനുള്ള നോമിനേഷനുകളില്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ പൂര്‍ണ്ണ വിവരവും വിവര്‍ത്തന രംഗത്തെ സംഭാവനകളും വിശദമായി രേഖപ്പെടുത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471-4000282 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here