തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2022ലെ സാഹിത്യ പുരസ്‌കാരത്തിന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം നോവലിനാണ്. 2018 ജനുവരി മുതല്‍ 2022 ഡിസംബര്‍ 31 വരെ അഞ്ചുവര്‍ഷത്തിനകം പ്രസിദ്ധീകരിച്ച മലയാള നോവലുകളാണ് പരിഗണിക്കുക. 75,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് കൃതിയുടെ പേര് നിര്‍ദേശിക്കാം. ഏറ്റവും കൂടുതല്‍ പോയിന്റോടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു നോവലുകള്‍ പുരസ്‌കാരസമിതിയുടെ വിലയിരുത്തലിനായി സമര്‍പ്പിക്കും. നിര്‍ദേശങ്ങള്‍ തപാലായോ, ഇ-മെയിലായോ അയക്കാം. ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. വിലാസം: സെക്രട്ടറി, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പാളയം, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം-33. ഇ-മെയില്‍: kslc1945@gmail.com
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല