തൃശ്ശൂര്‍: കക്കാട് പുരസ്‌കാരം തായമ്പക വിദ്വാന്‍ കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു പവന്‍ സുവര്‍ണ മുദ്രയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഉപഹാരം. കക്കാട് പുരസ്‌കാരത്തിന് പുറമെ നാദോപാസക പുരസ്‌കാരം സോപാന സംഗീതജ്ഞന്‍ അമ്പലപ്പുഴ വിജയകുമാറിനും യുവ പ്രതിഭാ പുരസ്‌കാരം തായമ്പക കലാകാരി രഹിത കൃഷ്ണദാസിനും കുറുംകുഴലിലെ യുവ പ്രതിഭാ പുരസ്‌കാരം ദീപു പുതൂര്‍ക്കരയ്ക്കും സമ്മാനിക്കും. 5,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ഉപഹാരങ്ങള്‍. ആഗസ്ത് ആറിന് കുന്നംകുളം ബഥനി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ പുരസ്‌കാരം സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇ രഘുനന്ദന്‍, സുരേഷ് കുറുപ്പ്, മധു കെ നായര്‍, കൃഷ്ണ കുമാര്‍ ഈരകം എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല