പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

0
132

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, ‘നിത്യകല്യാണി’ പുരസ്കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയിൽ നടന്ന ചടങ്ങിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രാണയുടെ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രാണാ അക്കാദമിയുടെ സ്ഥാപക ഡയറക്ടറും മോഹിനിയാട്ടം നർത്തകിയുമായ നാട്യജ്യോതി മണിമേഘലയും ഡൽഹി പഞ്ചവാദ്യം ട്രസ്റ്റ് സ്ഥാപകൻ ചെറുതാഴം കുഞ്ഞിരാമൻ മാരാരും ചടങ്ങിൽ പങ്കെടുത്തു.

മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്ന, കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന് സ്വജീവിതം സമർപ്പിച്ച ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള ആദ്യത്തെ ‘നിത്യകല്യാണി അവാർഡിന് കല്യാണിക്കുട്ടി അമ്മയുടെ മകളും മോഹിനിയാട്ടം നർത്തകിയും, അധ്യാപികയുമായ കലാവിജയനാണ് അർഹയായത്.

മറ്റ് അവാർഡുകൾ

ഗുരു ശ്രേഷ്ഠ പുരസ്കാരം – കലാമണ്ഡലം ഉണ്ണികൃഷ്ണൻ ( കലാമണ്ഡലം മുൻ പ്രിൻസിപ്പാൾ )
കലാചാര്യ പുരസ്കാരം – സദനം.ഗോപാലകൃഷ്ണൻ( സദനം കഥകളി അക്കാദമി പ്രിൻസിപ്പാൾ ),
കലാ ഉപാസന പുരസ്കാരം – അയ്മനം. കെ. പ്രദീപ്( കർണാട്ടിക് വയലിനിസ്റ്റ് )
ക്ഷേത്രകലാശ്രേഷ്ഠ പുരസ്കാരം – ഡോ. കലാമണ്ഡലം കൃഷ്ണേന്ദു (നങ്ങ്യാർകൂത്ത്, കൂടിയാട്ടം)
കലേനാർ പുരസ്കാരം – സുശീൽ തിരുവങ്ങാട് (സിനി ആർട്ടിസ്റ്റ്),
കലാസപര്യ പുരസ്കാരം – സന്തോഷ് ചിറക്കര ( ചിത്രകല, സിനിമ ആർട്ട് ഡയറക്ടർ)
സംഗീതസപര്യ ആദരവ് – നിഷ മുരളീധരൻ ( കർണാട്ടിക് സംഗീതജ്ഞ, അധ്യാപിക)
നാട്യ ഇളവരസി പുരസ്കാരം – ദയ പ്രാണാ ( മോഹിനിയാട്ടം)
യുവ കലാരത്നം പുരസ്കാരം – മഞ്ജിമ കലാർപ്പണ ( ഭരതനാട്യം)
ശ്രീബാല പുരസ്കാരം – അനന്യ പ്രശാന്ത് ( ഭരതനാട്യം )

വാദ്യം, സംഗീതം, നൃത്തം, ക്ഷേത്രകല, അഭിനയം, ചിത്രകല, ശില്പകല എന്നിങ്ങനെ, കലയുടെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുകയും സാമൂഹിക പ്രതിബദ്ധതയും ഉള്ള കലാകാരന്മാരെയാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമൻ മാരാർ, കലൈമാമണി ചാലക്കര പുരുഷു, നാട്യജ്യോതി മണിമേഖല എന്നിവർ ഉൾപ്പെട്ട ജൂറി അംഗങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രാണയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെയ് 30ന് വൈകിട്ട് 7 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവാർഡ് സമർപ്പണം നടത്തുമെന്ന് ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here