ആദിവാസി ചിത്രകാരനായ എം. ആർ രമേശ്, ഗോത്രജീവിതത്തിന്റെ ആത്മാവുൾക്കൊള്ളുന്ന തന്റെ അന്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാനാഗ്രഹിക്കുന്നു. ചിത്രകാരനും മാധ്യമപ്രവർത്തകനുമായ മുക്താർ ഉദരംപൊയിലിലാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രമേശിന്റെ ആഗ്രഹം അറിയിച്ചത്.
“രമേഷിന് ഒരു ഏകാംഗ പ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ട്. ചിത്രങ്ങൾ ഫ്രെയിം ചെയ്യാനും പ്രദർശനത്തിന് സൗകര്യമൊരുക്കാനും ആരെങ്കിലും സഹായിച്ചാലേ ആ ആഗ്രഹം സാധ്യമാവൂ. ഒരു ആദിവാസി ചിത്രകാരനോട് നീതി കാണിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമോ ? ” മുക്താർ തന്റെ ഫെയ്സ് ബുക്കിലൂടെ ചോദിക്കുന്നു.
മുക്താർ ഉദരംപൊയിലിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
വർത്തമാനം പത്രത്തിൽ ജോലി ചെയ്യുന്ന കാലത്താണ് ആദ്യമായി എം ആർ രമേഷ് എന്ന ആദിവാസി ചിത്രകാരന്റെ ചിത്രങ്ങൾ കാണുന്നതും എഴുത്ത് വായിക്കുന്നതും. ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ ‘തോട’ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, വർത്തമാനത്തിന്റെ ഓണപ്പതിപ്പിൽ കൊടുത്തിരുന്നു.
മുള്ളു കുറുമ ആദിവാസിവിഭാഗത്തിന്റെ സാംസ്‌കാരിക ജീവിതചരിത്രത്തെ എഴുത്തിലൂടെയും വരകളിലൂടെയും അന്വേഷിക്കുന്ന പുസ്തകമാണിത്.
വയനാട്ടിലെ മുള്ളുകുറുമ വിഭാഗത്തിലെ അംഗമാണ് എം ആർ രമേഷ്.
രണ്ടു ദിവസം മുമ്പ് ഈ പ്രതിഭയെ കോഴിക്കോട് ആർട്ട്ഗാലറിയിൽ വെച്ച് കണ്ടുമുട്ടി. ആദിവാസി ചിത്രകാരൻമാരുടെ പ്രദർശനം എന്നും പറഞ്ഞ് ഒരു ‘പഹയൻ’ തട്ടിക്കൂട്ടിയ ഷോയിലേക്ക് ചിത്രങ്ങളുടെ ‘കെട്ടു’മായി വന്നു’പെട്ടതായിരുന്നു’ രമേഷ്. ഫ്രെയിം ചെയ്യാത്ത ചിത്രങ്ങൾ ഗാലറിയുടെ മൂലക്കൽ കെട്ടിവെക്കേണ്ടി വന്നു. തട്ടിക്കൂട്ട് സംഘാടകർ ഫ്രെയിം ‘ഒപ്പിച്ച’ നാലഞ്ച് ചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചത്. അമ്പതോളം നല്ല ചിത്രങ്ങൾ കെട്ടിലായിരുന്നു. സങ്കടം മറച്ചുവെച്ച് എനിക്കാ ചിത്രങ്ങളൊക്കെയും രമേഷ് കാണിച്ചുതന്നു.
ആദിവാസി സംസ്‌കൃതിയുടെ സവിശേഷ ഭാവങ്ങളാണ് ജലച്ചായത്തിലും പേനക്കറുപ്പിലും രമേഷ് വരച്ചിടുന്നത്. ഗോത്രജീവിതത്തിന്റെ ആത്മാവ് ഈ ചിത്രങ്ങളിൽ കാണാം. ഗോത്രബിംബങ്ങളും ചിഹ്നങ്ങളും ഗുഹാചിത്രങ്ങളോട് സാമ്യമുള്ള രേഖകളും കൊണ്ട് സമ്പന്നമായ ചിത്രങ്ങൾ പച്ചയായ ജീവിതം പറയുന്നു. ഓരോ ചിത്രങ്ങൾക്കും ഓരോ കഥ പറയാനുണ്ട്.
രമേഷിന് ഒരു ഏകാംഗ പ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ട്. ചിത്രങ്ങൾ ഫ്രെയിം ചെയ്യാനും പ്രദർശനത്തിന് സൗകര്യമൊരുക്കാനും ആരെങ്കിലും സഹായിച്ചാലേ ആ ആഗ്രഹം സാധ്യമാവൂ. ഒരു ആദിവാസി ചിത്രകാരനോട് നീതി കാണിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമോ.
മേൽപ്പറഞ്ഞ തട്ടിക്കൂട്ട് പ്രദർശനക്കാരനെ പോലുള്ള ഫ്രോഡുകളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. നാറികൾ! എത്ര പ്രതീക്ഷയോടെയാണ് രമേഷിനെപ്പോലുള്ളവർ ചിത്രക്കെട്ടുമായി കോഴിക്കോട്ട് വന്നിട്ടുണ്ടാവുക.
രമേഷ് എം ആറിൻ നമ്പർ: 8593880839
THANKS