യുവ പ്രതിഭാ പുരസ്‍കാരങ്ങള്‍

0
407

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‍കാരം 2017 പ്രഖ്യാപിച്ചു. ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ടി രതീഷിനാണ് (തിരുവനന്തപുരം) അവാര്‍ഡ്. സാഹിത്യം പുരുഷവിഭാഗത്തില്‍ വി എം ദേവദാസിനാണ് (തൃശൂർ) അവാര്‍ഡ്. വനിതാ വിഭാഗത്തിൽ നിന്ന് രവിത ഹരിദാസ് (എറണാകുളം) പുരസ്‌കാരത്തിന് അർഹയായി. ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്‍തി പത്രവും പുരസ്കാരവും ലഭിക്കും.

കൃഷി വിഭാഗത്തിൽ മുരുകേഷ് എം (പാലക്കാട്) തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ രംഗത്തെ പുരസ്‌കാരത്തിന് റിപ്പോർട്ടർ ടി.വിയിലെ വാർത്താ അവതാരകനായ അഭിലാഷ് മോഹനും ചാനൽ ഐ ആമിലെ നിഷാ കൃഷ്‍നും അർഹരായി. അച്ചടി പുരുഷ വിഭാഗത്തിൽ എം വി വസന്ത് (ബ്യൂറോ ചീഫ്, ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ രമ്യ കെ എച്ച് (മാതൃഭൂമി) പുരസ്‌കാരത്തിന് അർഹയായി.

ശാസ്‍ത്ര വിഭാഗത്തിൽ ഡോ. മധു  എസ് നായരും (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ്, കേരള യൂണിവേഴ്സിറ്റി) ഹരിത സിയും (കൊല്ലം) തെരഞ്ഞെടുക്കപ്പെട്ടു.സംരംഭകത്വത്തിന് ആശ പിയ്‍ക്കാണ് (പത്തനംതിട്ട) അവാര്‍ഡ്  കായിക മേഖലയിൽ നിന്ന് മുഹമ്മദ് അനസ് (കൊല്ലം), അനിൽ ഡി തോമസ് എന്നിവർക്ക് അവാര്‍ഡ് ലഭിച്ചു. സോഫിയ എം ജോ (കൊച്ചി) പ്രത്യേക പുരസ്‍കാരത്തിന് അർഹയായി. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡ് വൈ എം സി സി മലപ്പുറത്തിനാണ്

17 ന് വൈകുന്നേരം 6.30ന് തൃശൂർ ടൗൺ ഹാളിൽ സ്‍പീക്കർ പി ശ്രീരാമകൃഷ്‍ണൻ പുരസ്‍കാര വിതരണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here