പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ

0
192

മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച റോസി, “വിഗതകുമാരനി’ലൂടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ജെ. സി ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരനിൽ, “സരോജം” എന്ന കഥാപാത്രമായാണ് റോസി വേഷമണിഞ്ഞത്. ജാതീയതയിൽ അടിയുറച്ചിരുന്ന അന്നത്തെ സമൂഹം റോസിയുടെ സിനിമാപ്രവേശത്തെ അഹങ്കാരമായാണ് കണ്ടത്. കീഴ്ജാതിക്കാരിയായ സ്ത്രീ ഉയർന്ന ജാതിക്കാരിയായി അഭിനയിച്ചു എന്നാരോപിച്ച് റോസിക്കെതിരെ ആക്രമണമഴിച്ചുവിടാനും അന്നത്തെ ജനത മടിച്ചില്ല. ഒടുവിൽ, സിനിമയിൽ അഭിനയിച്ചതിന്റെ ഫലമായി റോസിക്ക് തന്റെ നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നെന്നും ചരിത്രം പറയുന്നു. 2013 ൽ, റോസിയുടെ ജീവിതം ആസ്പദമാക്കി, കമലിന്റെ സംവിധാനത്തിൽ “സെല്ലുലോയിഡ്” എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here