കാത്ത് കാത്ത് അവസാനം ‘പൂമരം’ പൂക്കുന്നു

0
566

മലയാള സിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ വാരിക്കൂട്ടുന്ന ചിത്രം എബ്രിഡ് ഷൈന്റെ കാളിദാസ് ജയറാം ചിത്രം പൂമരം ഒടുവില്‍ റിലീസ് ചെയ്യുന്നു. മാര്‍ച്ച്‌ 15 വ്യാഴം ആണ് റിലീസ്. ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഞാനും ഞാനുമെന്റാളും’ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ചിത്രത്തിന്‍റെ റിലീസ് പല തവണ മാറ്റിയിരുന്നു.

കാളിദാസ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എങ്കിലും, ഇനി സിനിമ ഇറങ്ങാതെ വിശ്വസിക്കില്ല എന്ന ട്രോളുകളും നിറയുന്നുണ്ട് പോസ്റ്റിനു താഴെ.

പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു.എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി…പ്രാർത്ഥനയോടെ…??

Posted by Kalidas Jayaram on Monday, March 12, 2018

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here