പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്കായി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, 18 വയസിന് മുകളിലുള്ളവർക്ക് സീനിയർ വിഭാഗത്തിലുമായാണ് മത്സരം. കഥയുടെ പരമാവധി ദൈർഘ്യം 1200 വാക്കിൽ കവിയരുത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ രചനകൾ
കൺവീനർ
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി,
കലൂർ ടവേഴ്സ്, കലൂർ – 682017
എന്ന വിലാസത്തിലേക്ക് ഒക്ടോബർ 20 ന് മുൻപായി അയക്കണം. മുൻപ് അച്ചടി – ഓൺലൈൻ മാധ്യമങ്ങളിൽ വന്ന രചനകൾ മത്സരത്തിന് പരിഗണിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് പുരസ്കാരമായി പ്രശസ്തിപത്രവും ഫലകവും നൽകും. ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9074097212
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് സാഹിത്യ – സാംസ്‌കാരിക രംഗത്തെ വാർത്തകൾ അയക്കാം : (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.