‘രണ്ടക്രം എടുത്ത് പറന്നോളീന്ന്’; പെണ്ണുങ്ങള്‍ക്ക് മാത്രമായൊരു റൈഡ്

0
812

കോഴിക്കോട്: അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ രീതിയിലുള്ള ഒരാഘോഷം ഒരുക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉംബെട്ടോ ട്രാവല്‍സ്. കോഴിക്കോട് നിന്ന് നീല ഗിരി വരെ റൈഡ്. പെണ്ണുങ്ങള്‍ക്ക് മാത്രം. കൂടെ ഗിറ്റാര്‍ നൈറ്റ്, ട്രഷര്‍ ഹണ്ട്, ട്രക്കിംഗ്….അങ്ങനെ പലതും. നിലഗിരി ബംഗ്ലാവിലാണ് താമസം.

മാര്‍ച്ച്‌ 10 ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചു ഞായര്‍ വൈകിട്ട് അവസാനിക്കുന്ന രീതിയിലാണ് യാത്ര. സമാനമായ രീതിയില്‍ കൊച്ചിയില്‍ നിന്ന് മാങ്കുളതേക്കും അതേ ദിവസം തന്നെ യാത്രയുണ്ട്.

ഓട്ടപാച്ചലുകള്‍ക്കിടയില്‍ സ്വയം കണ്ടെത്താന്‍ മറന്നു പോവുമ്പോള്‍, ഇതുപോലെയുള്ള നിമിഷങ്ങളാണ് ജീവിതത്തിന് നിറം പകരുക. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ” എന്നാലല്ലേ ജീവിതത്തിനൊക്കെ ഒരു ലൈഫ് ഒള്ളൂ!! ”

യാത്രയുടെ പ്രചരണാര്‍ത്ഥം ഉംബെട്ടോ ട്രാവല്‍സ് സമൂഹമാധ്യമങ്ങളിലൂടെ അയക്കുന്ന സന്ദേശം വായിക്കാം:

അതേയ്, ഈ വരുന്ന മാർച്ച് 8 മ്മളെ പെണ്ണുങ്ങളെ ദിവസാണെന്ന കാര്യത്തിൽ ആര്‍ക്കും തർക്കമില്ലല്ലോ.. ല്ലെ!

എന്നാലേ, ഇക്കുറിയും ആ ദിവസം അങ്ങനെ, വെറുതെ കളയണ്ട!!

നേരം വെളുത്താൽ തുടങ്ങുന്ന ഓട്ടത്തിന് , അത് ഇനിപ്പോ പഠിക്കാനായാലും ജോലിക്കാണെലും, ഒരു അറുതിയൊക്കെ വേണംന്നേ…….

എന്നാലല്ലേ ജീവിതത്തിനൊക്കെ ഒരു ലൈഫ് ഒള്ളൂ!!

എന്തോരം കഥകളാ നമ്മളൊക്കെ പറയാൻ വിട്ടത്………..! എന്തോരം മൂളിപ്പാട്ടുകളാ മ്മൾ പാടാൻ മറന്നത്…………. എത്ര മഞ്ഞ് പുതച്ച വഴിയികളാ , കാറ്റിനൊപ്പം അലിയാൻ വിളിച്ചത് ! ഒന്നും വേണ്ട, സ്വസ്ഥമായി ഒരു കുന്നിന്റെ മോളില്‌ ഇരുന്ന്, ഒന്നിനെ കുറിച്ചും ആലോചിക്കാണ്ട്, ഒരു സുലൈമാനി നുണയാൻ ആർക്കാ കൊതിയില്ലാത്തത്?!

മീശപുലി മലയിൽ മാത്രമല്ലെടോ, മാങ്കുളത്തും നീലഗിരിയിലും ഒക്കെ മഞ്ഞ് പെയ്യാറുണ്ട്!! അങ്ങനെ എങ്കിൽ, വരുന്ന വാരാന്ത്യത്തിൽ, മാനം നോക്കി നക്ഷത്രം എണ്ണി കിടക്കാൻ താൽപര്യമുള്ളവരെയും കൂട്ടി നമുക്കൊരു യാത്ര പോയാലോ ?

എന്നാ പിന്നെ ഇനി ഒന്നും നോക്കണ്ട, കോഴിക്കോട് നിന്നാണെൽ നീലഗിരിക്കും , കൊച്ചിന്നാണെൽ മാങ്കുളത്തേക്കും, ഇങ്ങളെ രണ്ടക്രം എടുത്ത് പറന്നോളീന്ന്!!!

സമയം അടുത്തൂട്ടോ, ഈ വരുന്ന ശനി, ഞായറും ആണേ….അപ്പോ നമുക്ക് പൊളിക്കാം ന്നേ!!

 

താമസം, ഭക്ഷണം എല്ലാം ഉള്‍പെടെ 1400 രൂപയാണ് ചാര്‍ജ്ജ്. ഇന്ധനചിലവ് യാത്രികര്‍ വഹിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9497495188, +91 9847558666
https://www.facebook.com/UmbettoTravel/

LEAVE A REPLY

Please enter your comment!
Please enter your name here