കണ്ണൂര്‍: മാര്‍ച്ച് 1 മുതല്‍ 10 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ടി. പത്മനാഭന്‍ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി 2018 മാര്‍ച്ച് 2,3,4 തീയതികളില്‍ ടി. പത്മനാഭന്‍ കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ് ”കഥ കടന്ന് വരകള്‍ക്കിടയിലേക്ക്” എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ക്യാമ്പില്‍ രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 6 മുതല്‍ 10 വരെ സാംസ്‌കാരികോത്സവ നഗരിയില്‍ നടക്കും. രേഖാചിത്രീകരണ രംഗത്തെ പ്രമുഖരായ പതിനൊന്ന് പേര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ കേരളത്തിലെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.