ചിത്രകാരൻ | വിദ്യാർത്ഥി
ഒന്നര വയസിൽ വരച്ച് തുടങ്ങി. അഞ്ചാം വയസിൽ വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ വെച്ച് ആദ്യത്തെ പെയിന്റിംഗ് എക്സിബിഷൻ. തുടർന്ന് കോഴിക്കോട് ലളിതകലാ അക്കാദമിയിലടക്കം അഞ്ച് വയസിനുള്ളിൽ തന്നെ നാല് പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് ഇൻ ബ്രീഫിന്റെ കവർചിത്രങ്ങൾ വരച്ച അക്കുവിന്റെ ചിത്രങ്ങളാണ്. 2021 ലെ ദേശാഭിമാനിയുടെ വി.പി.സുരേഷ് സ്മാരക പുരസ്കാരവും അക്കുവിനായിരുന്നു. ഇടയ്ക്ക് വരച്ച് തുടങ്ങിയ ഉറുമ്പ് കഥകൾ സീരീസും മാധ്യമശ്രദ്ധ നേടിയിരുന്നു.
2018 ലെ പ്രളയത്തോടനുബന്ധിച്ച് ചിത്രങ്ങൾ വിറ്റ് കിട്ടിയ 34500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരുന്നു.
യുറീക്കയുടെ കവർച്ചിത്രമായും അക്കുവിന്റെ ചിത്രം വന്നിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ദേശാഭിമാനി വീക്ക്ലിയിലും അക്കുവിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നു.
…
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ
email : profiles@athmaonline.in , WhatsApp : 9048906827
അക്കു എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ചിത്രങ്ങളിലൂടെ മാത്രമല്ല ,ചിന്തകളിലൂടെ.. കാഴ്ചപ്പാടുകളിലൂടെ .. അക്കുവിൻ്റെ
ജനാധിപത്യ ബോധവും ജൻ്റർ കാഴ്ചപ്പാടുമെല്ലാം കാണുമ്പോൾ വലിയ വലിയ പ്രതീക്ഷകളുണ്ട് വരുംകാലത്തെക്കുറിച്ച്..
സ്നേഹം കൊണ്ടാണ് അക്കുവിനെ ഉണ്ടാക്കിയിട്ടുള്ളത് എന്ന് തോന്നാറുണ്ട്.അതുകൊണ്ടുതന്നെ അക്കുവിൻ്റെ ചിത്രങ്ങളിലെല്ലാം സ്നേഹം തുടിക്കുന്നു. ജീവിതം തുടിക്കുന്നു .. അക്കൂ.. വല്യമ്മടീച്ചറുടെ. കൊറേ കൊറേ ഉമ്മകൾ.. നിറയെ സ്നേഹം..
Great ❤️❤️❤️❤️❤️❤️