കോഴിക്കോട്: അക്ബർ മാഷ് പോയിട്ട് രണ്ട് വർഷം തികയുന്നു. അക്ബർ കക്കട്ടിൽ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 17 ശനി രാവിലെ 10 മണി മുതൽ കെ.പി.കേശവമേനോൻ ഹാളിൽ വെച്ചാണ് പരിപാടി. കഥ, കവിത, സൗഹൃദം എന്നീ വിഷയങ്ങയിൽ മൂന്ന് സെമിനാറുകൾ നടത്തപ്പെടുന്നു.
അടൂർ ഗോപാലകൃഷ്ണനാണ് മുഖ്യാതിഥി. പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്നു. വൈകീട്ട് 4ന് അനുസ്മരണ സമ്മേളനവും ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ വിതരണവും. ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്കാണ് പുരസ്കാരം.