നൃത്തം

0
481
athmaonline-nrutham-gireesh-purakkad-thumbnail

ഗിരീഷ് പുറക്കാട്

ബസ്സിലെ തിരക്കിൽ
ഒരു മാന്യന്റെ
കൈപ്പടം പിടിച്ച്
ഒടിച്ച് കളയുന്നു
ഒരു പെണ്ണ് …
ആ പെണ്ണാണ്
എന്റെ കവിതയുടെ
ഛന്ദസ്സും അലങ്കാരവും …

പെണ്ണിന്റെ
കണ്ണീര് കൊണ്ടെഴുതിയ
കാവ്യപുസ്തകത്തിലെ
സങ്കടപ്പേജ് കീറി
തന്റെ കുഞ്ഞിന്റെ
അപ്പി തുടച്ചെറിയുന്നു
മറ്റൊരു പെണ്ണ് …
ആ പെണ്ണാണ്
എന്റെ കവിതയിലെ
വ്യത്തവും നൃത്തവും

ക്ഷുഭിത കേസരി
ചടുല യൗവനങ്ങളെ
ക്ഷമിക്കുക …
ഒളിഞ്ഞ് നോക്കാതെ
മുന്നില്
വന്ന് നിൽക്കാൻ
ധൈര്യമുണ്ടോ
നിങ്ങൾക്ക് …
എന്റെ കവിത
തന്റെ കുഞ്ഞിന്
മുലകൊടുക്കുകയാണ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here