കണ്ണെഴുത്ത്

1
378
athmaonline-kannezhuth-mrudula

മൃദുല എം

എല്ലാ ദിവസവും കണ്ണെഴുതുമ്പോൾ ഞാൻ നിന്നെയൊർക്കും…
കണ്ണാടിയിലെ വെയിൽത്തുണ്ടിനപ്പുറം നീ കണ്ണോർക്കുന്നതെനിക്ക് കാണാം…
മിഴിക്കോണിൽ നീ പറഞ്ഞ കൽക്കണ്ടക്കാട് തിരഞ്ഞു പോകും.
വിഷാദത്തിന്റെ തവിട്ടു നിറത്തിലേക്കു പിന്നെയും കടും കറുപ്പ് ചേർത്ത് തിളക്കിയെടുക്കും…

സ്നേഹത്തിന്റെ മണൽപേപ്പർ ചേർത്ത് വക്കുകൾ തേച്ചുരച്ചു മിനുക്കിയെടുക്കും
ഏതൊക്കെയോ മായാജാലങ്ങളിലൂടെ
പൂക്കളെയും പൂമ്പാറ്റകളെയും ധൃതിയിൽ തിരുകിക്കയറ്റും.
അന്തമില്ലാത്ത സങ്കടലുകൾ മറന്നു പോകണേ എന്ന് നിനയ്ക്കും.

ഉപ്പ് ശല്ക്കങ്ങൾ നിന്റെ പ്രണയത്താൽ ഉരുകിയടർന്നു പോകണേ എന്നും…
ഒരിക്കൽ പൂത്തിരുന്ന നക്ഷത്രക്കാടുകൾ തിരഞ്ഞു
മോതിരവിരൽത്തുമ്പിൽ പിന്നെയും കറുപ്പ് നിറം ചേർത്ത് ഒരുക്കിയെടുക്കും…
ഒടുവിൽ എന്റെ കണ്ണെഴുത്തിന്റെ ആഘോഷ വർഷത്തിൽ നീ വരണം.
കണ്ണിൻ കാന്താരത്തിൽ വിളക്കണച്ച് പിരിഞ്ഞു പോകാൻ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here