കവി
ഓർക്കാട്ടേരി, കോഴിക്കോട്
യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ.
യു.പി സ്കൂൾ കാലം മുതലേ കവിതകളെഴുതിത്തുടങ്ങി. മുയിപ്ര എൽ പി സ്ക്കൂൾ, കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്ക്കൂൾ, എം.ജെ. ഹൈസ്ക്കൂൾ വില്ല്യാപ്പള്ളി, ഓർക്കാട്ടേരി ഹൈസ്ക്കൂൾ ക്രൈസ്റ്റ് കോളജ് (തലശ്ശേരി) എന്നിവടങ്ങളിൽ വിദ്യാഭ്യാസം.
ആനുകാലികങ്ങളിൽ കവിതകളെഴുതി വരുന്നു.
മൂന്ന് കവിതാ സമാഹാരങ്ങൾ.
- ഒരു വാക്ക് പോലും മൊഴിയാതെ (2004)
- പറയാൻ കൊതിച്ചത് (2008)
- ഒരു ആത്മാവിന്റെ ഡയറി (2020)
ഒരു വാക്ക് പോലും മൊഴിയാതെ എന്ന കവിതാ സമാഹാരത്തിന് ഹബീബ് റഹ്മാൻ അവാർഡും ബഹ്റൈൻ കേരള സമാജത്തിന്റെ ഉപഹാരവും ലഭിച്ചു. ഞാവൽ മീഡിയ എഡിറ്റർ. ഇപ്പോൾ പ്രവാസിയാണ് (ബഹ്റൈൻ)
വിലാസം
ചാത്തൻ കണ്ടി മീത്തൽ
കുറിഞ്ഞാലിയോട് ( Po)
വില്ല്യാപ്പള്ളി (Vi)
673542 (pin )
ph: 9446165727
Email:yahi786@gmail.com
..