ബുദ്ധ നടത്തം

0
719
budhhanadatham-pradeep-ramanattukara-athmaonline

കവിത

പ്രദീപ് രാമനാട്ടുകര

മഴയോടൊപ്പം
പെയ്തു പെയ്താണ്
അവൾ വന്നത്

കാത്തിരിപ്പിന്റെ
കൈ പിടിച്ച്
കുടയിലേക്ക്
കയറി നിന്നു

ജലഭിത്തികൾ
കുടയ്ക്കു ചുറ്റും
നൃത്തം വച്ചു

മഴയിൽ
കുടയിലങ്ങനെ
രണ്ടു പേർ
ഒരു നിമിഷം
നിശ്ചലരായി

ഹൃദയത്തിന്റെ
വിരലുകൾ
നിശ്വാസങ്ങൾ
തുറന്നു വിട്ടു

മുടിയിഴകൾ
മിന്നലിന്റെ
ചുണ്ടുകളായി

ഉടൽ
വിരിയുന്നതിന്റെ ഗന്ധം
ഭൂമിയിൽ പടർന്നു

ജലത്തിന്റെ
കണ്ണാടിയിൽ നോക്കി
അവൾ ചിരിച്ചു

കണ്ണുകളിൽ
അയാൾക്കു മാത്രം
കാണാവുന്ന
ആഴം

വിരലുകളിൽ
ഏതോ ചിത്രത്തിനൊപ്പം
ഒഴുകുന്നതിന്റെ
ലയം

പാദങ്ങളിൽ
ചലനത്തിന്റെ
ധ്യാന ലീല

മഴയുടെ രസധാര…

മേഘമൽഹാറിന്റെ
ചിറകടി ….

അവൾ
അയാളെ ചേർത്തു പിടിച്ചതും
മൗനത്തിന്റെ താളം
ചുവടുകളിൽ
പടർന്നു
പ്രണയത്തിന്റെ
ബുദ്ധ മുദ്രകൾ
മുളച്ചു

അയാൾ
ആദ്യമായി
നടക്കാൻ തുടങ്ങി



ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here