പത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധത്തെ പ്രമേയമാക്കി എഴുത്തുകാരനും പ്രവാസിയുമായ ബിജുകുമാര്‍ ആലക്കോടിന്റെ ഷോര്‍ട്ട് ഫിലിം ലങ്കേഷ് റിലീസിന് തയ്യാറെടുക്കുന്നു .
ഐശ്വര്യാ മീഡിയ ക്രീയേഷന്‍സാണ് ‘ലങ്കേഷ്’ നിര്‍മിക്കുന്നത്. ആറു മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും ബിജുകുമാര്‍ ആലക്കോട്.
ക്യാമറ – ജെറിന്‍ജെയിംസ് പത്തനാപുരം, എഡിറ്റിംഗ് -സലിന്‍ നിരവ്. എരുമേലിയിലും പരിസരങ്ങളിലുമായിരുന്നു ലൊക്കേഷന്‍. രജീഷ് പാലവിളയുടെ വരികള്‍ ഷാജി കോട്ടയില്‍ ആലപിച്ചിരിക്കുന്നു. ഫെബ്രുവരി ആദ്യവാരം യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് ബിജുകുമാര്‍ ആലക്കോട് പറഞ്ഞു. നവമാധ്യമ എഴുത്തുകളിലൂടെ ശ്രദ്ധേയനാണ് ബിജുകുമാര്‍ ആലക്കോട്