ചേർത്തല പള്ളിപ്പുറം ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക് ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന lTസ്ഥാപനം മലയാളിയുടെ അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഇനിഷ്യേറ്റീവിനായുള്ള മികച്ച വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷനു വേണ്ടിയുള്ള മത്സരത്തിൽ ടെക് ജെൻഷ്യയുടെ വി കൺസോൾ എന്ന സോഫ്ട് വെയർ ഒന്നാം സ്ഥാനത്തെത്തി.
ബഹു. കേന്ദ്ര നീതിന്യായ, ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ് മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് ഈ വിവരം പ്രഖ്യാപിച്ചപ്പോൾ അടിവരയിടപ്പെട്ടത് വിവര സാങ്കേതിക വിദ്യാ രംഗത്ത് സംസ്ഥാനം നേടിയ മേൽക്കൈ തന്നെയാണ്.
ഒരു കോടി പത്ത് ലക്ഷം രൂപയാണ് അടുത്ത മൂന്നു വർഷത്തേയ്ക്ക് സാമ്പത്തിക സഹായമായി ടെക് ജെൻഷ്യയ്ക്ക് ലഭിക്കുക. കടുത്ത മത്സരത്തിനൊടുവിലാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ശ്രീ.ജോയ് സെബാസ്റ്റ്യൻ 2009 ൽ സ്ഥാപിച്ച ടെക് ജെൻഷ്യ ഒന്നാം സ്ഥാനത്തെത്തുന്നത്. 1983 കമ്പനികൾ ഒന്നാം ഘട്ട ത്തിലും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 കമ്പനികൾ രണ്ടാം ഘട്ടത്തിലും മാറ്റുരച്ചു.ഓരോ കമ്പനിയ്ക്കും 5 ലക്ഷം രൂപ വീതം പ്രോത്സാഹനമായി നൽകിക്കൊണ്ട് പ്രോട്ടോ ടൈപ്പ് സമർപ്പിക്കുവാൻ നിർദ്ദേശിച്ചു.
മൂന്നാം ഘട്ടത്തിൽ അഞ്ച് കമ്പനികളെ തിരഞ്ഞെടുക്കുകയും മൂന്ന് കമ്പനികൾക്ക് 20 ലക്ഷം വീതവും രണ്ട് കമ്പനികൾക്ക് 15 ലക്ഷം വീതവും നൽകിയിരുന്നു. ഇവരിൽ നിന്നുമാണ് ടെക്ക് ജെൻഷ്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വീഡിയോ കോൺഫറൻസിംഗ് ടൂളായി വികൺസോൾ മാറുകയാണ്.
…
Download Our Android App.