ഓർമ്മക്കുറിപ്പുകൾ
ആമിർ അലനല്ലൂർ
നമ്മുടെ ഭൂമി എത്ര മനോഹരമാണ് !!! കാടും മലയും പുഴകളും കള കളാരവം ഒഴുകുന്ന അരുവികളും കിളികളും മൃഗങ്ങളും അങ്ങനെ ദൈവം നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും വിഭവങ്ങൾ ഭൂമി ലോകത്തു ഒരുക്കി തന്നു. ദൈവം നമുക്ക് നൽകിയ അനുഗ്രങ്ങൾ കാണണം എങ്കിൽ എങ്ങോട്ട് നോക്കണം ഒന്ന് കൂടുതൽ ഒന്ന് ചിന്തിക്കേണ്ട പ്രകൃതിയിലേക്കും നമ്മുടെയൊക്കെ ശരീരത്തിലേക്കും നോക്കിയാൽ മതി.
ദൈവം സമ്മാനിച്ച ഈ പ്രകൃതിയിൽ ഞാൻ തിരിച്ചും പ്രകൃതിക്ക് ഒരു സമ്മാനം കൊടുത്തിരുന്നു. മറ്റൊന്നുമല്ല ഒരു തണൽ മരം 12 വർഷങ്ങൾക്ക് മുൻപ് sslc ക്ക് പഠിക്കുമ്പോൾ പരിസ്ഥിതി ദിനത്തിന്റെ അന്ന് സ്കൂളിൽ നിന്നും കിട്ടിയ കുമിൾ എന്ന തണൽ തൈ ഒരുപാട് സന്തോഷത്തോടെ ആ തണൽ തയ്യുമായി ഞാൻ സ്കൂളിൽ നിന്നും വീട്ടിൽ എത്തി ഉമ്മയുടെ കയ്യിൽ കൊടുത്തു. എന്റെ റൂമിനോട് ചേർന്നു ഞങ്ങൾ ആ തൈ നട്ടു. ഞാൻ പ്രകൃതിക്ക് നൽകിയ ആദ്യത്തെ സമ്മാനം.
ദിവസവും വെള്ളം നനച്ചുകൊണ്ട് ആ തയ്യിനെ ഞാൻ സംരക്ഷിച്ചു അതിന്റെ വളർച്ച ആസ്വദിച്ചു നോക്കി കണ്ടു. തയ്യിൽ നിന്നും പതിയെ പതിയെ ചില്ലകൾ ഉള്ള ഒരു ചെടിയായി രുപാന്തര പെട്ട് തുടങ്ങി മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തുളുമ്പാൻ തുടങ്ങി. ഞാൻ വീണ്ടും ആ ചെടിയുടെ വളർച്ച കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു.
അതിനിടക്ക് വീടിനു ചുറ്റുമുള്ള കാട് വെട്ടാൻ തുടങ്ങി അപ്പോഴും ഞാൻ പ്രകൃതിക്ക് നൽകിയ ആ നിധിയെ സംരക്ഷിച്ചു നിർത്തി. മെല്ലെ മെല്ലെ ഒരു 3 വർഷം കഴിഞ്ഞപ്പോൾ ആ ചെടിയുടെ ചില്ലയും തണ്ടും ഫലം ഉള്ള കൊമ്പുകളും തണ്ടുമായി രൂപ മാറ്റം സംഭവിച്ചു ഒരു മരമായി മാറി എന്റെ സന്തോഷം ഇരട്ടിച്ചു. കാരണം ഞാൻ നട്ട തൈ ആണല്ലോ എന്നോർത്തപ്പോൾ.
അങ്ങനെ ഏകദേശം 5 വർഷം ആയപ്പോഴേക്കും മരം വളർന്ന് വളർന്ന് വീടിന്റെ ഉയരത്തിന്റെ അപ്പുറത്തേക്ക് വളർന്ന് വീടിനൊരു തണലായി വീട്ടുകാർക്ക് ഒരു തണലായി തലയിടുപ്പോടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു അപ്പോൾ ഉള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലായിരുന്നു.
പക്ഷെ ആ സന്തോഷത്തിന് കൂടുതൽ വർഷത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. രണ്ടു വർഷങ്ങൾക്ക് മുൻപ് മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിന്റെ സുരക്ഷക്ക് വേണ്ടി മരം വെട്ടുകാരുടെ ഈർച്ച വാളിന് ഞാൻ നട്ട തണൽ മരവും ഇരയായി .
ഇതു പോലെ ഒരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കുക ഒരു പക്ഷെ മിക്ക ആളുകളും നട്ട തൈകൾ ഇന്ന് മരമായി നമുക്ക് തണൽ തന്നിട്ടുണ്ടാവും ഫലങ്ങൾ തന്നിട്ടുണ്ടാവും
“പ്രകൃതി നമുക്ക് പലതും തന്നപ്പോൾ നമ്മൾ പ്രകൃതിക്ക് എന്താണ് തിരിച്ചു കൊടുത്തത് എന്ന് വല്ലപ്പോഴും ഒഴിവ് സമയം കിട്ടുമ്പോൾ ഒന്ന് ചിന്തിച്ചു നോക്കുക”
എനിക്ക് തോന്നുന്നു നമ്മൾ കൂടുതലും പ്രകൃതിയോട് ദ്രോഹമായിരിക്കും ചെയ്‌തിട്ടുണ്ടാവുക. നമ്മൾ ഒരുപാട് മുറിവേൽപ്പിച്ചു നമ്മുടെ പ്രകൃതിയെ.
കേവലം ഒരു പരിസ്ഥിതി ദിനം വരുമ്പോൾ മാത്രം പ്രകൃതിയെ ഓർക്കാതെ ഇടക്കൊക്കെ പ്രകൃതിയെ തിരിച്ചും സ്നേഹിക്കുക വല്ല സമ്മാനങ്ങളും കൊടുക്കുക, തൈകൾ നടുക പൂന്തോട്ടം ഉണ്ടാകുക പച്ചക്കറി കൃഷി ഉണ്ടാകുക. അങ്ങനെ മണ്ണിനെ സ്നേഹിക്കുക. ഇന്ന് നമുക്കല്ലെങ്കിൽ നാളെ വരുന്ന സമൂഹത്തിന് അതിന്റെ ഉപകാരം കിട്ടും തീർച്ച.
ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ഈ പ്രകൃതി നമ്മുടെയൊക്കെ പൂർവികന്മാരുടെ അധ്വാനവും വിയർപ്പും ആണെന്നതിൽ യാതൊരു സംശയവും ഇല്ല .
ഞാൻ ഈ അടുത്ത് വായിച്ച ഒരു കഥ എന്റെ മനസ്സിലേക്ക് ഓർമ വരുന്നു. ഒരു 80 വയസ്സ് കഴിഞ്ഞ മനുഷ്യൻ ഒരു മാവിന്റെ ചുവട്ടിലിരുന്ന് മാമ്പഴം കഴിച്ച് അതിന്റെ വിത്തുകൾ ശേഖരിച്ചു കൊണ്ട് കുഴിച്ചിടുന്നു. ഇതു കണ്ട് ആ വഴി വന്ന ഒരു ചെറുപ്പക്കാരൻ ചോദിച്ചു ഹേ മുത്തശ്ശാ ഇതു ആർക്കു വേണ്ടിയാ ഉണ്ടാകുന്നത് നിങ്ങൾക്കെത്ര വയസ്സായി എന്ന് ??. അപ്പോൾ ആ മനുഷ്യൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട് ഇതൊന്നും എനിക്ക് വേണ്ടിയല്ല മോനെ എനിക്ക് ശേഷം ഒരു തലമുറ വരാനുണ്ട് അവർക്കു വേണ്ടിയാ അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും കരുതണ്ടേ !!!! ഈ 80 കാരന്റെ ചിന്തയാണ് ഇന്ന് നമുക്കെല്ലാവർക്കും വേണ്ടത് .
“പ്രകൃതിയെ സ്നേഹിക്കുക തീർച്ചയായും പ്രകൃതി നമ്മെയും തിരിച്ചു സ്നേഹിക്കും”
സ്നേഹത്തോടെ
ആമിർ അലനല്ലൂർ
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Superb..
It’s really awesome, congrats Amir