ന്യൂ ഡല്‍ഹി: കോളജ് അധ്യാപന യോഗ്യത / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള UGC-NET പരീക്ഷ 2018 ജൂലൈ 8 ഞായറായാഴ്ച്ച നടക്കും. CBSE യുടെ ഷോര്‍ട്ട് നോട്ടിഫിക്കേഷന്‍ പ്രകാരം വലിയ മാറ്റങ്ങളുമായാണ് പരീക്ഷ എത്തുന്നത്. നിലവില്‍ മൂന്ന് പേപ്പര്‍ എന്നുള്ളത് രണ്ടായി ചുരുക്കി. നിലവിലെ 50 ചോദ്യങ്ങള്‍ ഉള്ള ജനറല്‍ പേപ്പറിന്റെ ഘടനയില്‍ മാറ്റമില്ല എങ്കിലും സമയം 15 മിനിറ്റ് കുറച്ചിട്ടുണ്ട്. മുമ്പ് 75 മിനിറ്റ് ഉണ്ടായിരുന്ന ജനറല്‍ പേപ്പറിന്റെ സമയം 60 മിനുറ്റ് ആക്കി ചുരുക്കിയിട്ടുണ്ട്.
മുമ്പ്, രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന ഓപ്ഷണല്‍ പേപ്പര്‍ ഇനി മുതല്‍ ഒറ്റ പേപ്പര്‍ മാത്രം ആയി നടത്തും. പേപ്പര്‍ -2 (50 ചോദ്യങ്ങള്‍ 75 മിനുറ്റ്), പേപ്പര്‍-3 (75 ചോദ്യങ്ങള്‍, 150 മിനുറ്റ്) എന്നിവക്ക് പകരം ഇനി 100 ചോദ്യങ്ങള്‍ ഉള്ള 120 മിനുറ്റ് പരീക്ഷയായാണ് ഓപ്ഷണല്‍ പേപ്പര്‍ നടത്തുക. മുമ്പ് ഒരു ദിവസത്തെ മുഴുവന്‍ അധ്വാനമായിരുന്നു നെറ്റ് പരീക്ഷ എങ്കില്‍, ഇനി മുതല്‍ പരീക്ഷ രാവിലെ 9.30 ക്ക് തുടങ്ങി ഒരു മണിക്ക് അവസാനിക്കും.
സമിശ്ര പ്രതികരണമാണ് ഇതിനോടകം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. പേപ്പര്‍ 3 ന് കൂടുതല്‍ സമയം അനാവശ്യമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ, 75 മിനുറ്റ് തന്നെ മതിയാകെ ഇരുന്ന ജനറല്‍ പേപ്പര്‍ ഇനി 60 മിനുറ്റ് കൊണ്ട് എങ്ങനെ എഴുതുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. അതുപോലെ തന്നെ, ഓപ്ഷണല്‍ പേപ്പര്‍ ഒറ്റ പേപ്പറിലേക്ക് ചുരുങ്ങുമ്പോള്‍ കൂടുതല്‍ കടുപ്പുള്ളതാവും എന്ന് ഭയക്കുന്നവരും ഉണ്ട്.
ജനറല്‍ വിഭാഗത്തിന്റെ JRF പ്രായ പരിധി രണ്ട് വര്‍ഷം ഇളവ് നല്‍കി 30 ആക്കിയിട്ടുണ്ട്. വിശദമായ അറിയിപ്പ് ഫെബ്രവരി ഒന്നിന് CBSE യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച് 6 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഏപ്രില്‍ 6.
Bad think……. First paper time kurav… Second paper question kurav