എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സ്മൈലിങ്‌ കാമ്പസ്‌

0
204
snm training college

മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സദാ പുഞ്ചിരിയുടെ കൂടി കാമ്പസാകുന്നു. അധ്യാപകപരിശീലനരംഗത്ത്‌ അറുപത്‌ വർഷത്തെ സേവനപാരമ്പര്യമുള്ള സ്ഥാപനമാണു മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌. പുഞ്ചിരിക്കുന്ന മുഖങ്ങൾ മാത്രമുള്ള, ക്ലാസ്മുറികളിലും വരാന്തകളിലും ഓഫീസിലും സ്റ്റാഫ് റൂമിലും എപ്പോഴും എല്ലാവരും അധ്യാപകരും വിദ്യാർത്ഥികളും പുഞ്ചിരിച്ച്‌ പരസ്പരം ഊർജ്ജദായകരാകുന്ന വിദ്യാർത്ഥിസൗഹൃദകാമ്പസാണു മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌.

snm training college

ലോകവനിതാദിനത്തിൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ ഒ എസ്‌ ആശ ലോകത്തെ പ്രഥമ സ്മൈലിങ്‌ കാമ്പസായി മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജിനെ പ്രഖ്യാപിക്കും. വ്യക്തിപരവും സാമൂഹികവുമായ വിവിധ തരം സംഘർഷങ്ങളും അസ്വസ്ഥതകളും സ്പർദ്ധകളും വിഭജനവും ഏറി വരുന്ന ഈ കാലത്ത്‌ വിദ്യാലയങ്ങളിൽ പ്രത്യേകിച്ച്‌ മാനവികമുല്യങ്ങളെ സംരക്ഷിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമാണു ‘സ്മൈലിങ്‌ കാമ്പസ്‌’ എന്ന ആശയം നടപ്പിലാക്കുന്നത്‌.

snm training college

മറ്റ്‌ ജീവികളിൽ നിന്ന് മനുഷ്യരെ വ്യത്യസ്തമാക്കുന്ന ഉദാത്തമായ ശേഷിയായ പുഞ്ചിരിക്ക്‌ വിദ്യാലയജീവിതത്തിൽ ഓരോ നിമിഷവും പ്രാധാന്യമുണ്ടെന്ന സന്ദേശമാണു ‘സ്മൈലിങ്‌ കാമ്പസ്‌’ മുന്നോട്ടുവയ്ക്കുന്നത്‌. വിദ്യാലയങ്ങളിലെ പഠനബോധനപ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തനക്ഷമവും സർഗ്ഗാത്മകവും ആശയസമ്പന്നവും സുഖമവുമാക്കാൻ ‘സ്മൈലിങ്‌ കാമ്പസ്‌’ ഉപകരിക്കും. പുഞ്ചിരി ശീലമാകുന്നതിലൂടെ പഠിക്കലും പഠിപ്പിക്കലും കൂടുതൽ മധുരതരമാകുകയും ക്ലാസ്മുറിനേരങ്ങൾ കൂടുതൽ ആകർഷകവും സൗഹൃദപരവും സൃഷ്ട്യന്മുഖവുമാക്കുന്ന പാതയിലാണു ‘സ്മൈലിങ്‌ കാമ്പസിലൂടെ എസ്‌ എൻ എം ട്രെയിനിങ്‌ കോളേജിലെ ബി എഡ്‌, എം എഡ്‌ വിദ്യാർത്ഥികളും അധ്യാപകരും.

snm training college

 

snm training college

 

snm training college

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here