ടൊവിനോ തോമസ് നായകനാവുന്ന “ഫോറൻസിക് ” എന്ന ചിത്രത്തിന്റ ടീസ്സര്‍ റിലീസായി. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് “ഫോറൻസിക് “. ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാവുന്നു. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റിബ മോണിക്ക ജോണ്‍, നീന കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങള്‍.
ജുവിസ് പ്രൊഡ്കഷൻസിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന” “ഫോറന്‍സിക്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് റിജോയ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്, കല-ദിലീപ് നാഥ്, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂം-സമീറ സനീഷ്, സ്റ്റില്‍സ്-നവീന്‍ മുരളി, പരസ്യകല-ഓള്‍ഡ് മോക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയന്‍ കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍-ശബരി കൃഷ്ണ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസന്‍, അനില്‍ ജി നമ്പ്യാര്‍. സെഞ്ച്വറി ഫിലിംസ് വിഷു ചിത്രമായി ” ഫോറിന്‍സിക് ” തിയേറ്ററിൽ എത്തിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.