കോഴിക്കോട്: പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ’ സിനിമ സമാന്തര പ്രദർശനത്തിനൊരുങ്ങുന്നു. ദുരഭിമാനക്കൊല പ്രമേയമാക്കിയ സിനിമ ഒരു പ്രണയികളുടെ ജീവിതത്തിലെ 24 മണിക്കൂറിലൂടെയാണ് സഞ്ചരിക്കുന്നത്.
പൂർണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ പൂർത്തിയാക്കിയ സിനിമ നിരവധി അന്തർദേശീയ മേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനുവരി 4,5,6,7 തീയതികളിൽ കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിൽ സമാന്തര പ്രദർശനം നടക്കും. എല്ലാ ദിവസവും വൈകീട്ട് 4 മണിക്കും 6 മണിക്കും രണ്ട് പ്രദർശനങ്ങൾ. സിനിമയുടെ ദൈർഘ്യം 75 മിനിറ്റ്.
പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിനിമല്‍ സിനിമയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചലച്ചിത്ര നിരൂപകൻ ഡാല്‍ട്ടന്‍ ജെ.എല്‍. ആണ് നിര്‍മാണ പങ്കാളി.
ഷൈജു എം. ആണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫ്, ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമന്‍ എന്നിവർ ചേർന്നാണ് ക്യാമറ. സലീം നായര്‍ പശ്ചാത്തല സംഗീതവും ജോണ്‍ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പാട്ട് എഴുതി ആലപിച്ചിരിക്കുന്നത് ശരത് ബുഹോയും കുറ്റിച്ചൂളന്‍ ബാന്‍ഡും ചേര്‍ന്നാണ്. ലെനന്‍ ഗോപന്‍, അര്‍ച്ചന പത്മിനി, ശുഐബ് ചാലിയം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.
സ്റ്റില്‍ ഫോട്ടോഗ്രഫി വൈശാഖ് ഉണ്ണികൃഷ്ണന്‍. ടൈറ്റില്‍ ഡിസൈന്‍ ദിലീപ് ദാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ആന്റണി ജോര്‍ജ്ജ്, അപര്‍ണ ശിവകാമി, ഇന്ദ്രജിത്ത്.