ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” നാല്പത്തിയൊന്ന് “. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.
സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായണൻ, ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ നിർവ്വഹിക്കുന്നു.
സുഹൃത്തുക്കളായ ഉല്ലാസ് മാഷും വാവാച്ചിക്കണ്ണനും നാല്പത്തിയൊന്നു ദിവസത്തെ വൃതമെടുത്ത് ശബരിമല അയ്യപ്പന്റെ ദർശനത്തിനായി പോകാൻ ഒരുങ്ങുന്നു. അവരുടെ ഈ ഒരുക്കങ്ങൾ പാർട്ടി ഗ്രാമത്തിലെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു. തുടര്‍ന്നുള്ള ഇവരുടെ യാത്രയും യാത്രയ്ക്കിടയിൽ സംഭവിക്കുന്ന രസകരമായ മൂഹൂർത്തങ്ങളുമാണ് “നാല്പത്തിയൊന്ന് ” എന്ന ചിത്രത്തിൽ ലാൽ ജോസ് ദൃശ്യവൽക്കരിക്കുന്നത്.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രത്തിലുള്ളത്. ഷെബി ചൗഘട്ടിന്റെ കഥക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ – രഞ്ജൻ എബ്രാഹാം .
പ്രാെഡ്കഷൻ കൺട്രോളർ – അനിൽ അങ്കമാലി, കല – അജയ് മാങ്ങാട്, മേക്കപ്പ് – പാണ്ധ്യൻ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – മോമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ, അസിസ്റ്റന്റ് ഡയറക്ടർ – അജിത് രാജൂ, സാർവിൻ സന്തോഷ്, അച്യുതൻ ഗിരി, ഗോകുൽ ബിനു, അലൻ ജോസഫ് ബിനു, സൗണ്ട് ഡിസെെൻ – രംഗനാഥ് രവി, ആക്ഷൻ – റൺ രവി, ഫിനാൻസ് കൺട്രോളർ – വിജീഷ് രവി, ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ – എബി ബെന്നി ലിബിൻ വർഗ്ഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, വിതരണം – എൽ ജെ ഫിലിംസ്
നവംബര്‍ എട്ടിന് ” 41″ എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.