അഷ്ക്കര്‍ സൗദാന്‍, കന്നട താരം അര്‍ച്ചന മൊസളേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി ആര് സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ട്വന്റി, ട്വന്റി വണ്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. ശില്പാ സിനിമാസിന്റെ ബാനറില്‍ പുഷ്പരാമന് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, ബേസില്‍ മാത്യൂ, മൂജീബ് റഹ്മാന്, പി ആര് സുരേഷ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും അഭിനയിക്കുന്നു.
അനീഷ് കൃഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും പി ആര് സുരേഷ് നിര്‍വ്വഹിക്കുന്ന ജാസി ഗിഫ്റ്റ്, വിജയ് യേശുദാസ്, ഫ്രാങ്കോ, സുദീപ് കുമാര്‍, ഡോക്ടര്‍ രേഖാ റാണി, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.
കല – അജിത്ത് കൃഷ്ണ, മേക്കപ്പ് – അനില്‍ നേമം, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്, സ്റ്റില്‍സ് – കണ്ണന് പള്ളിപ്പുറം, എഡിറ്റര്‍ – ജയചന്ദ്ര കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ആര്യന് വിജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അനീഷ്, രാജ് കുമാര്‍, സ്റ്റണ്ട് – ജെറോഷ്, പ്രൊഡക്ഷന്‍ ഡിസെെനര്‍ – ദീപു ശിവദീപം, പ്രൊഡക്ഷന്‍ കണ്ട്രോളര് – ദാസ് വടക്കഞ്ചേരി