ബഹുഭാഷാ സംഗമത്തിൽ ഭാരത് ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷം

0
237

തിരുവനന്തപുരം: 73 ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഭാരത് ഭവനിൽ നടന്നു തമിഴ്, ബംഗാളി, ഒഡിയ, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ പ്രതിനിധികൾ അടങ്ങിയ ബഹുഭാഷാ സംഗമത്തിന്റെ സാന്നിധ്യത്തിൽ ഭാരത് ഭവൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പതാക ഉയർത്തിയതിനെ തുടർന്ന് ബംഗാളി അസോസിയേഷൻ പ്രതിനിധിയും ഭാരത് ഭവൻ എക്സിക്യൂട്ടീവ് മെമ്പറുമായ അബ്രദിതാ ബാനർജിയുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഭാരത് ഭവൻ എക്സിക്യൂട്ടീവ് മെമ്പർ റോബിൻ സേവ്യർ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു. വിവിധ സംസ്ഥാന പ്രതിനിധി സംഗമത്തിന്റെ കൂട്ടായ്മയും ഭാരത് ഭവൻ ഭരണ സമിതി അംഗങ്ങളും കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ബോധവത്കരണവും, ധനസഹായവും, അവശ്യ സാധനങ്ങളുടെ വിതരണവും നടത്താൻ ഭരണ സമിതി യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here