മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം ‘കർക്കിടക കാറ്റിൽ…’ റിലീസിങ്ങിന് ഒരുങ്ങുന്നു. മാധവം ക്രിയേഷൻസിന്റെ നിർമ്മാണത്തിൽ ബ്രിജേഷ് പ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘രക്ഷാധികാരി ബൈജു (ഒപ്പ് )’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നക്ഷത്ര മനോജും പുതുമുഖം അഭിരാം. പി. ഗിരീഷും പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. മഞ്ജു ആർ നായരുടെ വരികൾക്ക് ശ്രീജിത്ത് കൃഷ്ണ ഈണം നൽകി നൽകി ജ്യോത്സ്നയോടൊപ്പം പാടിയിരിക്കുന്നു.
സുരേഷ് പാർവ്വതിപുരം, പൗർണമി ശങ്കർ, മാസ്റ്റർ മാധവ്, ബേബി മാളവിക, ബേബി ആരഭി ശ്രീജിത്ത് ഇത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സ്ക്രിപ്റ്റ് – മനീഷ് യാത്ര, ക്യാമറ – ചന്തു മേപ്പയൂർ, എഡിറ്റിംഗ് & കളർ – പ്രഹ്ലാദ് പുത്തഞ്ചേരി, ആർട്ട് – ബിജു സീനിയ തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ ആഗസ്ത് 9-നാണ് റിലീസ് ചെയ്യുന്നത്.