ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനും ഡോ ബിജുവിനും പുറമേ പ്രകാശ് ബാരെ അടക്കമുള്ളവരും 24 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതാദ്യമായാണ് ഇന്ദ്രന്‍സ് പങ്കെടുക്കുന്നത്.
https://m.facebook.com/story.php?story_fbid=10214639827652565&id=1328922872&sfnsn=xwmo
ഇന്ത്യയെ പ്രതിനിധീകരിച്ച് റെഡ് കാര്‍പ്പറ്റിലൂടെ ഇന്ദ്രന്‍സും സംഘവും നടന്ന് നീങ്ങുമ്പോള്‍ സദസില്‍ കരഘോഷം മുഴങ്ങി. തനിക്ക് നല്ല ആരോഗ്യമുള്ളതിനാല്‍ ഷൂട്ടിങ് സമയത്ത് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ലെന്ന ഇന്ദ്രന്‍സിന്റെ മറുപടി സദസില്‍ ചിരിപടര്‍ത്തി.
https://m.facebook.com/story.php?story_fbid=10214657658778332&id=1328922872&sfnsn=xwmo
ഡോ ബിജു സംവിധാനം ചെയ്ത ‘വെയില്‍ മരങ്ങള്‍’ മത്സരവിഭാഗത്തിലാണ് ഇത്തവണ ഷാങ്ഹായ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ കാലാവസ്ഥകളിലൂടെ കടന്ന് പോകുന്ന ചിത്രം ഒന്നരവര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്.