മലയാളത്തിന്റെ മഹാനടന്‍ സത്യന്‍മാഷായി ജയസൂര്യ എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് രഘുനന്ദനാണ്.
കെജി സന്തോഷിന്റെ കഥയ്ക്ക് ബിടി അനില്‍കുമാര്‍, കെജി സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്നു.
തിരുവന്തപുരം ഹാളില്‍ നടന്ന സത്യന്‍ അനുസ്മരണ ചടങ്ങില്‍ വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്. ചടങ്ങിനുമുമ്പ് നടന്‍ ജയസൂര്യ, ആന്‍ അഗസ്റ്റിന്‍, വിജയ് ബാബു എന്നവരോടൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും എംഎല്‍എസ് പള്ളിയിലെ സത്യന്‍ സ്മൃതിയിലെത്തി പുഷ്പാര്‍ച്ച്‌ന നത്തി. ചടങ്ങില്‍ സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.