സംസ്ഥാനത്ത് ട്രോളിങ് നിരോധനം

0
207

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. മത്സ്യമേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്ന ട്രോളിങ് നിരോധന സമയത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ക‌ടലിൽ പോകാം. 12 നോട്ടിക്കൽ മൈൽ ദൂരംവരെ ഇവർക്ക് മീൻപിടിക്കാം.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽസുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും.

കടൽസുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാർഡ് കൈയിൽ കരുതണം. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here