മോഹൻലാൽ സംവിധായകനാകുന്നു: ‘ബറോസ്’ ഒരുക്കുന്നത് 3D -യിൽ

0
214

മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകനാകുന്നു. ‘ബറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തൻ്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ഇതെന്ന് മോഹൻലാൽ പറയുന്നു. “കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം”- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.

My Latest Blog : "A New Journey Begins – Barroz Guardian Of D' Gama's Treasure"http://blog.thecompleteactor.com/2019/04/a-new-journey-begins-barroz-guardian-of-d-gamas-treasure/

Posted by Mohanlal on Sunday, April 21, 2019

ഈ തീരുമാനം താൻ മുൻകൂട്ടി എടുത്തതല്ലെന്നും സംഭവിച്ച് പോയതാണെന്നുമാണ് മോഹൻലാൽ പറയുന്നത്. സംവിധായകൻ ടികെ രാജീവ് കുമാറുമായി ചേർന്ന് ഒരു ത്രീഡി സ്റ്റേജ് ഷോ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനു വലിയ ചെലവ് വരുമെന്നറിഞ്ഞതു കൊണ്ട് ആ മോഹം മാറ്റി വെച്ചുവെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോൾ ലഭിച്ച ഒരു ത്രെഡിൽ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here