ആർട്ട് ,ആർട്ട് ഡയറക്ഷൻ എന്നീ മേഖലകളിലെ വ്യത്യസ്ത രീതികളെ പരിചയപ്പെടുത്താൻ ‘കാക്ക ആർട്ടീസൻസ്’ ഒരു അപ്ലൈഡ് ആർട് വർക് ഷോപ് സംഘടിപ്പിക്കുന്നു. മെയ് 1,2 തീയതികളിലായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്. പ്രൊഡക്ഷൻ ഡിസൈനിങ്, ,ആർട്ട് ഡയറക്ഷൻ എന്നീ മേഖലകളിലെ പരിശീലനം കൂടാതെ വ്യത്യസ്തമായ ക്രാഫ്റ്റ് രീതികളും,മെറ്റീരിയലുകളും വിവിധ സെഷനുകളിൽ പരിചയപ്പെടുത്തും. ചലച്ചിത്ര മേഖലയിലെ പ്രമുഖ ആർട്ട് ഡയറക്ടർമാരായ അനീസ് നാടോടി, അർഷാദ് നക്കോത്ത്, ശില്പി ശശി മേൻമുറി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് ടൂൾസ് അടക്കമുള്ള ആവശ്യവസ്തുക്കൾ ക്യാമ്പിൽ നിന്നും ലഭിക്കും.
താല്പര്യമുള്ളവർ 9746239896, 9544106786 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.