ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. ഏഴാം തരം പാസ്സാണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കു കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും ഭക്ഷണം ഒഴികെയുള്ള താമസസൗകര്യവും സൗജന്യമാണ്. അംഗീകൃത നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടാവും. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റിനു പുറമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 2-ന് മുമ്പ് സെക്രട്ടറി, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശ്ശൂര്‍ എ വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2822031.