‘തോക്കു തോൽക്കും കാലം വരെ’: അടിച്ചമർത്തലുകൾക്ക് പ്രതിഷേധവുമായി രശ്മി സതീഷിന്റെ പാട്ട്

0
216

കലാകാരന്മാരുടെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധവുമായി രശ്മി സതീഷ്‌. പടുപാട്ട് എന്ന തന്റെ പുതിയ ഗാനത്തിലൂടെയാണ് രശ്മിയുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അവരുടെ തന്നെ രസ ബാൻഡാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

നിശബ്ദരാകാൻ ഇഷ്ടമില്ലാത്ത എഴുത്തുകാർക്കും, കലാകാരന്മാർക്കും, ആക്ടിവിസ്റ്റുകൾക്കുമുള്ള ആദരവായാണ് ഗാനമൊരുക്കിയിരിക്കുന്നത്. സഫ്രു ഷാഫിയും രശ്മി സതീഷുമാണ് പടുപാട്ടിൽ അഭിനയിച്ചിരിക്കുന്നത്.

കണ്ണൻ സിദ്ധാർത്ഥിന്റെയാണ്‌ വരികൾ. മുരളീധരൻ സംവിധാനം നിർവ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുള്ളയാണ്. മഹേഷ് നാരായണനാണ് എഡിറ്റിങ്.

LEAVE A REPLY

Please enter your comment!
Please enter your name here