വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

0
209

‘മാന്‍ഹോളി’ന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സിലിക്കണ്‍ മീഡിയ ബാനറില്‍ വിധു സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റാന്‍ഡ് അപ്പ്‌ കോമഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സ്റ്റാന്‍ഡ് അപ്പ്‌ കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദ സംഘവും അതിലെ തമാശകളും സംഘര്‍ഷങ്ങളും ആണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതാദ്യമായാണ് സ്റ്റാന്‍ഡ് അപ്പ്‌ കോമഡി പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നിമിഷ സജയനാണ് സ്റ്റാന്‍ഡ് അപ്പ്‌ കൊമേഡിയനായി എത്തുന്നത്. മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. എറണാകുളത്തും കോഴിക്കോട്ടുമായി നടക്കുന്ന ചിത്രീകരണം ജൂണില്‍ തുടങ്ങും. നവംബര്‍ അവസാനത്തോടെ റിലീസിംഗിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here