കൊച്ചി: ത്യാഗരാജ സ്വാമികളുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യവേദിയുടെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ ത്യാഗരാജകൃതി മഹോത്സവം നടക്കും.
നാളെ വൈകിട്ട് 5.30ന് 29.03.2017 എറണാകുളം ടൗണ്‍ ഹാളില്‍ മഹോത്സവത്തിന് തിരിതെളിയും.
സംഗീത കലാനിധി ടി.വി. ശങ്കരനാരായണന്‍, തപസ്യ സംസ്ഥാനാദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍, സംഗീതജ്ഞന്‍ ഒ.എസ്. അരുണ്‍ എന്നിവര്‍ ഭദ്രദീപം തെളിയിക്കും. കേന്ദ്ര സാംസ്‌കാരിക ഉപദേശക സമിതി അംഗം പ്രൊഫ. എം. ബാലസുബ്രഹ്മണ്യം പങ്കെടുക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലും വൈകിട്ട് ആറു മുതല്‍ മൂന്ന് സംഗീത സദസുകള്‍ സംഘടിപ്പിക്കും. സംഗീത കലാനിധി ടി.വി. ശങ്കരനാരായണന്‍, വൈക്കം വിജയലക്ഷ്മി, ഒ.എസ്. അരുണ്‍, രമണ ബാലചന്ദ്രന്‍, പ്രൊഫ. മാവേലിക്കര പി. ബാലസുബ്രഹ്മണ്യന്‍, ഡോ. മാലിനി ഹരിഹരന്‍ തുടങ്ങിയവര്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കും.
കേന്ദ്ര സംഗീത അക്കാദമി വെബ് സൈറ്റായ http:/sangeethanatak.gov.in/sna/webcast.php സംഗീത വിരുന്നിന്റെ തത്സമയ സംപ്രേക്ഷണമുണ്ടാവും.