ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലെയും (ഐഇഎസ്) ഇന്ത്യന്‍ സ്റ്റാറ്റിസസ്റ്റിക്കല്‍ സര്‍വീസിലെയും (ഐഎസ്എസ്) തസ്തികയിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസില്‍ 32 ഒഴിവും സ്റ്റാറ്റസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 16-ാണ്. അപേക്ഷ പിന്‍വവലിക്കാനും ഇത്തവണ അവസരമുണ്ട്. ഏപ്രില്‍ 21 മുതല്‍ 30-വരെ അപേക്ഷ പിന്‍വലിക്കാം. ജൂണ്‍ 28 മുതലാണ് ഏഴുത്തു പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരമാണ് കേന്ദ്രം. രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം അഴുത്തുപരീക്ഷയാണ്. രണ്ടാംഘട്ടം ഇന്റര്‍വ്യൂവാണ്.
അപേക്ഷാ ഫീസ് 200 രൂപയാണ്. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.upsc.gov.in