മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ലെ ആദ്യ ഗാനം പുറത്ത്. അംശി നാരായണപിള്ള രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ‘വരിക വരിക സഹജരേ’ എന്നു തുടങ്ങുന്ന പഴയ ഗാനത്തിന്റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യ ഗാനം.
ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദീപക് ദേവാണ് ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുരളി ഗോപിയാണ് ഗാനമാലപിച്ചിരിക്കുന്നത്. 2011-ല്‍ ഇറങ്ങിയ ‘വീരപുത്രന്‍’ എന്ന ചിത്രത്തിലും ഇതേ ഗാനം ഉപയോഗിച്ചിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനമാലപിച്ചത് എം. ജി. ശ്രീകുമാറും സംഘവുമായിരുന്നു. രമേശ് നാരായണനാണ് സംഗീതം നല്‍കിയത്.