പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം ഭദ്രന്‍ സംവിധാനകുപ്പായമണിയുന്നൂ

0
186

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ഒരു പ്രധാനവേഷത്തില്‍ ജോജു ജോര്‍ജുമെത്തുന്നു.

റൂബി ഫിലീംസിന്റെ ബാനറില്‍ തോമസ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥന്‍ എസ് ഛായാഗ്രഹണം.

2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഉടയോനുശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതന്‍.

LEAVE A REPLY

Please enter your comment!
Please enter your name here