ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലാണ് ഗബ്രിയേല്‍ മാര്‍കേസിന്റെ “വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്”. 1967-ല്‍ പ്രകാശനം ചെയ്ത നോവലിനെ സ്പാനീഷ് ഭാഷയില്‍ ഒരു വെബ് പരമ്പരയായി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ സ്ട്രീമിങ് മാധ്യമമായ നെറ്റ്ഫ്ലിക്‌സ്.
ഗബ്രിയേല്‍ മാര്‍കേസിന്റെ മക്കളായ റോഡ്‌റഗോ ഗാര്‍ഷ്യ, ഗോണ്‍സാലോ ഗാര്‍ഷ്യ എന്നിവര്‍ എക്‌സിക്യൂട്ടീവ് നിര്‍മ്മാതാക്കളായി പ്രവര്‍ത്തിക്കും. “വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡി”ന്റെ 47 ദശലക്ഷം പകര്‍പ്പുകള്‍ വിറ്റഴിക്കപ്പെടുകയും 46 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുമുണ്ടായി.
സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴുതലമുറയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. 1960-1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ പ്രതിനിധിയായാണ് ഈ നോവലിനെ കണക്കാക്കാറ്. സ്പാനീഷ് കോളനി വല്‍ക്കരണത്തിനുശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ നോവല്‍ വരച്ചുകാട്ടുന്നു.