നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് മാർച്ചിൽ സംരഭകത്വ പരിശീലനം വിവിധ ജില്ലകളിൽ നൽകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിൻഡിക്കേറ്റ് ബാങ്ക്, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് (KSCARDB), കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSBCDC), പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം (മലപ്പുറം) എന്നിവ മുഖാന്തിരം വായ്പ അനുവദിക്കും.
എട്ടിന് തിരുവനന്തപുരം തൈയ്ക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്, 12 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാൾ, 15 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാൾ, അഞ്ചിന് ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടൽ ആഡിറ്റോറിയം, രണ്ടിന് കോട്ടയം, ഇടുക്കി- ദേശീയ സമ്പാദ്യ ഭവൻ ഹാൾ, ആറിന് എറണാകുളം അദ്ധ്യാപക ഭവൻ ഹാൾ, എട്ടിന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാൾ, അഞ്ചിന് പാലക്കാട് പബ്ലിക്ക് ലൈബ്രറി ഹാൾ, 14 ന് മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഹാൾ, ആറിന് കോഴിക്കോട്, വയനാട് – കോഴിക്കോട് ന്യൂ നളന്ദ ആഡിറ്റോറിയം, എട്ടിന് കണ്ണൂർ, കാസർഗോഡ് – കണ്ണൂർ സ്‌പോർട്ട്‌സ് കൗൺസിൽ ഹാൾ എന്നിവിടങ്ങളാണ് പരിശീലനം നടക്കുകയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.